ക്യാമ്പുകളിലെ ഭക്ഷണത്തിന്റ ഗുണനിലവാരം ഉറപ്പാക്കി

പേമാരിയെ തുടര്‍ന്ന്് ജില്ലയിലാരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളില്‍  ജില്ലാകളക്ടറും സഹപ്രവര്‍ത്തകരും സന്ദര്‍ശിച്ചു.ക്യാമ്പിലുള്ളവരുടെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞതിന് ശേഷം ജില്ലാ കളക്ടറും സഹപ്രവര്‍ത്തകരും ദുരിത ബാധിതര്‍ക്ക് ഒപ്പം  ഉച്ചയൂണ് കഴിച്ചു.

കാടങ്കോട് ജി എഫ് വി എച്ച് എസ്് എസിലെ ദുരിതാശ്വാസ ക്യാമ്പിലെ ദുരിതബാധിതര്‍ക്കൊപ്പമാണ് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു ഉച്ചഭക്ഷണം കഴിച്ചത്.തുടര്‍ന്ന് ചെറുവത്തൂര്‍ കോട്ടപ്പള്ളി മദ്രസയിലെ ക്യാമ്പും കളക്ടര്‍ സന്ദര്‍ശിച്ചു. ക്യാമ്പുകളില്‍ ദുരിതബാധിതര്‍ക്ക് അത്യാവശ്യ സൗകര്യങ്ങള്‍ ലഭിക്കുന്നുണ്ടെന്നും വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ  ഗുണനിലവാരവും കളക്ടര്‍ ഉറപ്പു വരുത്തി.
പാലാത്തടം കണ്ണൂര്‍ യൂനിവേഴ്സിറ്റി ക്യാമ്പസിലെ ദുരിതാശ്വാസ ക്യാമ്പിലെ ദുരിതബാധിതര്‍ക്കൊപ്പമാണ് സബ് കളക്ടര്‍ അരുണ്‍ കെ വിജയനും ഹോസ്ദുര്‍ഗ് താലൂക്ക് താഹസില്‍ദാര്‍ ശശിധരന്‍ പിള്ള എസും  ഉച്ചഭക്ഷണം കഴിച്ചത്.എഡിഎം. എന്‍ ദേവിദാസ്, ഇലക്ഷന്‍    ഡെപ്യൂട്ടി കളക്ടര്‍  എ കെ രമേന്ദ്രന്‍, ഹുസൂര്‍ ശിരസ്തദാര്‍ കെ നാരായണന്‍ എന്നിവരും വിവിധ ക്യാമ്പുകളില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ചു. മഞ്ചേശ്വരം താലൂക്കില്‍ ഡെപ്യൂട്ടി കളക്ടര്‍ (ആര്‍ആര്‍) പി ആര്‍ രാധികയും കാസര്‍കോട് താലൂക്കില്‍  എ ഡി എം, എന്‍. ദേവീദാ്‌സും ഹൊസ്ദുര്‍ഗ്  താലൂക്കില്‍ ഡെപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്‍) എ കെ രമേന്ദ്രനും വെള്ളരിക്കുണ്ട് താലൂക്കില്‍ ഡെപ്യൂട്ടി കളക്ടര്‍ (എല്‍ ആര്‍) കെ.രവികുമാറുമാണ്  ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബുവിന്റെ നേതൃത്വത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ  ഏകോപിപ്പിക്കുന്നത്.