പ്രളയബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾക്കായി ഫിഷറീസ് വകുപ്പ് തയ്യാറാക്കി നിർത്തിയിരിക്കുന്നത് 447 ബോട്ടുകളാണ്. 245 ബോട്ടുകൾ രക്ഷാപ്രവർത്തനങ്ങളിൽ സജീവമാണ്. ഇതുവരെ 6792 പേരെ ഈ ബോട്ടുകൾ സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചു. 1363 മത്‌സ്യത്തൊഴിലാളികളാണ് രക്ഷാപ്രവർത്തനത്തിന് തയ്യാറായിരിക്കുന്നത്. 1025 പേർ രക്ഷാപ്രവർത്തനരംഗത്തുണ്ട്.