മഴക്കെടുതി മൂലം ജില്ലയിലുണ്ടായ നാശനഷ്ടങ്ങളും ദുരന്തനിവാരണ പ്രവർത്തനങ്ങളും വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ ആഗസ്റ്റ് 13ന് വയനാട്ടിൽ എത്തും.
പുത്തുമലയിലുണ്ടായ ഉരുൾപ്പൊട്ടലിനെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയ കുടുംബങ്ങളെ രാവിലെ 10.30ന് അദ്ദേഹം സന്ദർശിക്കും. ഉച്ചയ്ക്ക് 12ന് കളക്ട്രേറ്റിൽ ചേരുന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലും പങ്കെടുക്കും.