നീരൊഴുക്ക് കുറഞ്ഞതിനാല്‍ വാളയാര്‍ ഡാമിന്റെ ഒരു ഷട്ടര്‍ അടച്ചു. തുറന്ന മറ്റു രണ്ടു ഷട്ടറുകള്‍  2 സെന്റീമീറ്ററില്‍ തന്നെ  തുടരുന്നതായി ബന്ധപ്പെട്ട എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.നാല് സെന്റിമീറ്ററില്‍ നിന്നാണ് രണ്ട് സെന്റിമീറ്ററാക്കി കുറച്ചത്.  മുന്‍പ് 7 സെന്റീമീറ്റര്‍ വരെ ഉയര്‍ത്തിയിരുന്നു.

കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ 10 സെന്റീമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. നിലവില്‍  5 സെന്റീമീറ്റര്‍ വരെയായിരുന്നു  ഉയര്‍ത്തിയിരുന്നത്. മുമ്പ് ഒരു മീറ്റര്‍ വരെ  ഉയര്‍ത്തിയ ഷട്ടറുകള്‍  ഘട്ടം ഘട്ടമായി 85 സെമി,60 സെമീ, 40 സെമീ,  30 സെമീ, 20 സെ.മീ  എന്നിങ്ങനെ താഴ്ത്തി 5 സെന്റിമീറ്റര്‍ വരെ എത്തിയിരുന്നു.  ഇതാണ് 10 സെന്റിമീറ്ററിലേക്ക് ഉയര്‍ത്തിയത്.

മംഗലം ഡാമില്‍ 30 സെന്റിമീറ്ററില്‍ നിന്നും   20 സെന്റിമീറ്റര്‍  വരെ താഴ്ത്തിയ  ഷട്ടറുകള്‍ വീണ്ടും  15 സെന്റിമീറ്ററിലേക്ക്  താഴ്ത്തിയത് തുടരുന്നു. മുന്‍പ് 60 സെന്റീമീറ്റര്‍ വരെ ഇവിടെ ഷട്ടര്‍ ഉയര്‍ത്തിയിരുന്നു.