കാസർഗോഡ്:  ജില്ലയിലെ യൂത്ത് ക്ലബുകളുടെ നേതൃത്വത്തില്‍ നാലു ദിവസമായി  ദുരിതാശ്വാസക്യാമ്പുകളില്‍ സന്നദ്ധ സേവനം  സജീവം. ദുരന്ത നിവാരണത്തില്‍ മൂന്നാറില്‍ പ്രത്യേക പരിശീലനം നേടിയ യുവജന കര്‍മസേന രംഗത്തുണ്ടായിരുന്നു. . സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്  ജില്ലാ യുവജന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ശേഖരിച്ച സാധന സാമഗ്രികള്‍  എല്ലാ ദിവസവും വാഹനങ്ങളില്‍ കളക്ഷന്‍ സെന്ററുകളിലെത്തിച്ചു.
പ്രളയദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സഹായം എത്തിക്കുന്നതിനുള്ള സംഭരണ കേന്ദ്രങ്ങളായ ഹൊസ്ദുര്‍ഗ് താലൂക്ക് ഓഫീസിലും പടന്നക്കാട് കാര്‍ഷിക കോളേജിലുമാണ് എത്തിച്ചത്. . അരിയും ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും ശുചീകരണ സാമഗ്രികളും മരുന്നുകളും ആണ് ന്‌ലകിയത്.സംസ്ഥാന യുവജന കമ്മീഷന്‍ അംഗം കെ.മണികണ്ഠന്‍, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ജില്ലാ കോഡിനേറ്റര്‍ ശിവപ്രസാദ,്  ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ കെ.പ്രസീദ എന്നിവരുടെ നേതൃത്വത്തിലാണ് സാധനങ്ങള്‍ കളക്ഷന്‍ സെന്ററുകളില്‍ എത്തിച്ചത്.
ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള യൂത്ത് ക്ലബുകളുടെ കൂട്ടായ പ്രവര്‍ത്തനം ജില്ലാ ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച പിന്തുണയേകി. ജില്ലയിലെ ഹയര്‍സെക്കണ്ടറി, കോളേജ് വിദ്യാര്‍ത്ഥികളും എന്‍എസ്എസ് വളണ്ടിയര്‍മാരും എസ് പി സി, എന്‍ സി സി കേഡറ്റുകളും കളക്ഷന്‍ സെന്ററുകളില്‍ പ്രവര്‍ത്തന സജ്ജരായിരുന്നു.