കേരളത്തിലെ ആയുർവേദ മെഡിക്കൽ കോളേജുകളിലെ പി.ജി.ആയുർവേദ ബിരുദ കോഴ്‌സുകൾക്ക് 2019-20 അക്കാദമിക് വർഷത്തിൽ 15 ശതമാനം അഖിലേന്ത്യാ ക്വാട്ട അനുവദിച്ചതായി ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

ക്വാട്ട കൗൺസിലിംഗ് സംബന്ധമായ കൂടുതൽ വിവരങ്ങൾ  www.aaccc.gov.inwww.ayush.gov.in എന്നീ വെബ്‌സൈറ്റുകളിൽ ലഭിക്കും. 2019-20 അക്കാദമിക് വർഷം കേരള ആരോഗ്യ സർവകലാശാലയുടെ അനുമതിക്ക് വിധേയമായി മൂന്ന് സർക്കാർ ആയുർവേദ കോളേജുകളിലും, കോട്ടയ്ക്കൽ വി.പി.എസ്.വി. ആയുർവേദ കോളേജിലും പി.ജി.(ആയുർവേദ)ഡിപ്ലോമ കോഴ്‌സുകൾ ആരംഭിക്കും.