പന്തളത്ത് വെളളപ്പൊക്ക ദുരിതം അനുഭവിക്കുന്ന ക്ഷീരകര്‍ഷകര്‍ക്കായി ക്ഷീരവികസനവകുപ്പ് പന്തളം യൂണിറ്റില്‍ നിന്നും തീറ്റപ്പുല്ല് വിതരണം നടത്തി. പന്തളം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി കെ സതി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്കിലെ ക്ഷീരസംഘങ്ങള്‍ ശേഖരിച്ചു നല്‍കിയ കാലിത്തീറ്റ, മിനറല്‍ മിക്‌സ്ചര്‍ എന്നിവ അടൂര്‍ ക്ഷീരവികസന ഓഫീസര്‍ മാത്യു വര്‍ഗീസ്, ചെറുകുന്നം ക്ഷീരസംഘം സെക്രട്ടറി ദിന്‍രാജ് എന്നിവര്‍ ചേര്‍ന്ന് പന്തളം ക്ഷീരവികസന ഓഫീസര്‍ മഞ്ജു, മുടിയൂര്‍കോണം ക്ഷീരസംഘം ഭാരവാഹികള്‍ എന്നിവര്‍ക്ക് കൈമാറി.
ഇതോടൊപ്പം ക്ഷീരവികസന വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് ദുരിതം അനുഭവിക്കുന്ന എല്ലാ ക്ഷീരകര്‍ഷകര്‍ക്കും കച്ചി, മിനറല്‍ മിക്‌സ്ചര്‍ എന്നിവ വിതരണം ചെയ്തു. ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ രാധാ രാമചന്ദ്രന്‍ ചടങ്ങില്‍ പങ്കെടുത്തു.