സംസ്ഥാന ഔഷധസസ്യബോർഡിന്റെ തിരുവനന്തപുരം മേഖല ഓഫീസിൽ ഓഫീസ് അറ്റൻഡന്റ് കരാർ നിയമനം നടത്തുന്നു. ഇതിലേക്കുളള വാക്ക്-ഇൻ-ഇന്റർവ്യൂ 27ന് രാവിലെ 10.30ന് പൂജപ്പുര, എ.ആർ.ഐ ക്യാമ്പസിൽ പ്രവർത്തിക്കുന്ന ഓഫീസിൽ നടത്തും. എസ്.എസ്.എൽ.സി യാണ് അടിസ്ഥാന യോഗ്യത.

വയസ്സ് 01.01.2019 ൽ 36 കവിയരുത്. പരിചയ സമ്പന്നർക്കും ഇരുചക്രവാഹനം ഓടിക്കാൻ കഴിവുളളവർക്കും മുൻഗണന. സംവരണ വിഭാഗത്തിൽപ്പെട്ടവർക്ക് നിയമാനുസൃത ഇളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്  www.smpbkerala.org  സന്ദർശിക്കുക.