ഇടുക്കിയുടെ യശസ്സ് രാജ്യന്തര തലത്തിലേക്കുയര്‍ത്തിയ ഏക മലയാളി  ക്രിക്കറ്റ് താരവും ഇടുക്കി പാറേമാവ് സ്വദേശിയുമായ അനീഷ് പി. രാജനെ  ജില്ലാ സ്‌പോട്‌സ്  കൗണ്‍സിലിന്റെ  നേതൃത്വത്തില്‍ വീട്ടിലെത്തി അനുമോദിച്ചു. സ്‌പോര്‍ട്‌സ് കൗണ്‍സിലിനു വേണ്ടി കളക്ടര്‍ എച്ച്.ദിനേശന്‍ അനീഷ് പി.രാജനെ ഉപഹാരം നല്‍കിയും, ഹാരമണിയിച്ചും അനുമോദിച്ചു.

പരിമിതികളെ അവസരങ്ങളാക്കിയ അനീഷ് രാജന്‍ ദേശീയ തലത്തിലേക്ക് ഇടുക്കിയുടെ യശസ്സ് ഉയര്‍ത്തിയെന്ന് കളക്ടര്‍ എച്ച് ദിനേശന്‍ പറഞ്ഞു. ഭിന്നശേഷിക്കാരുടെ പ്രഥമ ലോക ട്വന്റി 20 ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിലെ മികച്ച ബൗളറാണ് 29 വയസ്സുകാരന്‍ അനീഷ് പി രാജന്‍. ആതിഥേതരായ ഇംഗ്ലണ്ടിനെ തോല്പിച്ചാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്.

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍ ജില്ലാ പഞ്ചായത്ത് അംഗം ലിസമ്മ സാജന്‍, ബ്ലോക്ക് ഗ്രാമപഞ്ചായത്തഗങ്ങളായ ജോര്‍ജ് വട്ടപ്പാറ, അമ്മിണി ജോസ്, പ്രഭ തങ്കച്ചന്‍ ,കെ എം ജലാലുദീന്‍, മുന്‍ എം.പി. അഡ്വേ.ജോയിസ് ജോര്‍ജ്, പി.ബി.സബീഷ്, സാജന്‍ കുന്നേല്‍, കെ.എല്‍.ജോസഫ്, കൗണ്ട്ഡൗണ്‍ ക്ലബ്ബ് അംഗങ്ങള്‍, കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍ തുടങ്ങി നിരവധി പൊതുപ്രവര്‍ത്തകരും അനീഷ് രാജനെ അനുമോദിക്കാന്‍ പാറേമ്മാവ് പടിയത്തറ വീട്ടീല്‍ എത്തിയിരുന്നു