കാക്കനാട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈതാങ്ങായി വീണ്ടും നൗഷാദെത്തി. പ്രളയ ദുരിതാശ്വാസത്തിനായി കടയിലെ വസ്ത്രങ്ങൾ നൽകി മാതൃകയായ ബ്രാഡ് വേ യിലെ വഴിയോര കച്ചവടക്കാരൻ നൗഷാദാണ് ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപയുടെ ചെക്ക് ജില്ലാ കളക്ടർ എസ്.സുഹാസിന് കൈമാറിയത്.

യു. എ. ഇ യിലെ സ്മാർട്ട് ട്രാവൽസ് ഏജൻസി ഉടമ അഫി അഹമ്മദാണ് ഇതിനാവശ്യമായ തുക നൗഷാദിന് നൽകിയത്. നൗഷാദിന്റെ മാതൃക പ്രളയ ദുരിതാശ്വാസ രംഗത്ത് സംസ്ഥാനത്തിനാകെ ഊർജ്ജം പകരുന്നതായിരുന്നെന്ന് കളക്ടർ പറഞ്ഞു. കളക്ട്രേറ്റ് ചേമ്പറിൽ നേരിട്ടെത്തിയാണ് ചെക്ക് നൽകിയത്.