പുത്തുമലയിൽ ഉരുൾപൊട്ടിയതിനെ തുടർന്ന് നിർത്തിവെച്ച മേപ്പാടി-മുണ്ടക്കൈ റൂട്ടിൽ ബസ് സർവ്വീസ് പുനഃരാരംഭിച്ചു. കെ.എസ്.ആർ.സിയും സ്വകാര്യബസ്സുകളും ഇന്നലെ രാവിലെ മുതൽ സർവ്വീസ് നടത്തി. പ്രളയാവധിക്കുശേഷം സ്‌കൂളുകൾ തുറന്നെങ്കിലും ബസ് സർവ്വീസ് പുനഃരാരംഭിക്കാൻ കഴിയാതിരുന്നത് വിദ്യാർത്ഥികൾക്കടക്കം യാത്രക്ലേശം രൂക്ഷമാക്കിയിരുന്നു. വിവിധ ഭാഗങ്ങളിലായി റോഡിൽ ഇടിഞ്ഞുവീണ മണ്ണ് അടിയന്തരമായി മാറ്റിയാണ് ഗതാഗതം പൂർണ്ണമായി പുനഃസ്ഥാപിച്ചത്. മഴ മാറിയതും ബസ് സർവ്വീസ് പുനഃരാരംഭിച്ചതും പ്രദേശത്തെ ജനജീവിതം സാധാരണ നിലയിലേക്ക് മാറിത്തുടങ്ങി.