കേരളസർക്കാർ സ്ഥാപനമായ കെൽട്രോൺ നടത്തുന്ന കംപ്യൂട്ടർ ഹാർഡ്‌വെയർ ആന്റ് നെറ്റ്‌വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജി കോഴ്‌സിന് അപേക്ഷിക്കാം. അടിസ്ഥാന യോഗ്യത: +2, ഐറ്റിഐ, ഡിപ്ലോമ, ബി.ടെക്ക്. പ്രായപരിധി ഇല്ല.

ഇലക്‌ട്രോണിക്‌സ്, കംപ്യൂട്ടർ ഹാർഡ്‌വെയർ, നെറ്റ്‌വർക്ക്, ലാപ്‌ടോപ് റിപ്പെയർ, ഐ ഒ റ്റി, സിസിറ്റിവിക്യാമറ ആന്റ് മൊബൈൽ ടെക്‌നോളജി എന്നീ മേഖലയിൽ ആയിരിക്കും പരിശീലനം നൽകുക. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെൽട്രോൺ നോളജ് സെന്ററിൽ നേരിട്ട് എത്തി അപേക്ഷ സമർപ്പിക്കാം.  ksg.keltron.in  എന്ന വെബ്‌സൈറ്റിലും അപേക്ഷ ഫോം ലഭ്യമാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 30.

വിശദവിവരങ്ങൾക്ക് :0471-2325154/4016555 എന്നഫോൺ നമ്പറിലോ,കെൽട്രോൺ നോളജ്‌സെന്റർ, രണ്ടാം നില, ചെമ്പിക്കലം ബിൽഡിംഗ്, ബേക്കറി-വിമൻസ് കോളേജ് റോഡ്, വഴുതയ്ക്കാട് പി.ഒ. തിരുവനന്തപുരം എന്ന വിലാസത്തിലോ ബന്ധപ്പെടുക.