കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിൽ ആഗസ്റ്റ് 26 മുതൽ കിടത്തി ചികിത്സ തുടങ്ങി. ഇപ്പോൾ ആറ് കിടക്കകളാണ് ഒരുക്കിയിരിക്കുന്നത്. ഈ വർഷം അവസാനത്തോടെ 20 കിടക്കകൾ ആകുമെന്ന് ഡയറക്ടർ അറിയിച്ചു. ഓപ്പറേഷനുകൾ മാത്രമേ ആദ്യ ഘട്ടത്തിൽ നടത്തുകയുള്ളു. സങ്കീർണ്ണമായ കാൻസർ ഓപ്പറേഷനുകൾ നടത്താനുള്ള സൗകര്യം ഈ വർഷം അവസാനത്തോടെ പൂർത്തിയാകും. സർജറികൾ വേണ്ട രോഗികൾക്കു മാത്രമേ ആശുപത്രിയിൽ കിടത്തി ചികിത്സ നൽകൂ. അത്യാഹിത വിഭാഗ ചികിത്സയും എമർജൻസി മെഡിക്കൽ സൗകര്യങ്ങളും, ഇന്റെൻസീവ് കെയർ യൂണിറ്റ്(ഐസിയു)സൗകര്യങ്ങളും കുട്ടികളുടെ കാൻസർ രോഗ ചികിത്സാ സൗകര്യങ്ങളും ഭാവിയിൽ ഇവിടെ ലഭ്യമാകുമെന്ന് ഡയറക്ടർ അറിയിച്ചു.