പാലക്കാട്: രാജ്യത്തെ യുവജന-വയോധികര്‍ക്കിടയില്‍ കായിക ക്ഷമത വര്‍ദ്ധിപ്പിച്ച് ആരോഗ്യ സമ്പന്നമായ സമൂഹത്തെ കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ഫിറ്റ് ഇന്ത്യ ക്യാമ്പയിന്റെ  ജില്ലാതല ഉദ്ഘാടനം വി.കെ ശ്രീകണ്ഠന്‍ എം.പി  നിര്‍വ്വഹിച്ചു. ജില്ലയില്‍ യുവജന -കായിക രംഗത്തെ വളര്‍ച്ചയ്ക്ക് സമഗ്രമായ പദ്ധതികള്‍  നടപ്പാക്കുമെന്ന് എം.പി പറഞ്ഞു.

പാലക്കാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ അധ്യക്ഷയായ പരിപാടിയില്‍ പാലക്കാട്  അസിസ്റ്റന്റ് കലക്ടര്‍ ചേതന്‍ കുമാര്‍ മീണ, നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ എം.അനില്‍കുമാര്‍, കെ.വിനോദ് കുമാര്‍, പി.സൂര്യ എന്നിവര്‍ സംസാരിച്ചു.