പത്തനംതിട്ട: മരപ്പണി, കെട്ടിട നിര്‍മാണം, പെയിന്റിംഗ്, പ്ലംബിംഗ്, ഇലക്ട്രീഷ്യന്‍, കല്‍പ്പണി, വെല്‍ഡിംഗ്, കാറ്ററിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, മോട്ടോര്‍ വാഹന റിപ്പയറിംഗ്, ഡ്രൈവിംഗ്, തെങ്ങ് കയറ്റം എന്നീ മേഖലകളില്‍ ജോലി ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ക്ക് ജില്ലാ വ്യവസായ കേന്ദ്രം, മറ്റ് സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സ്വകാര്യ ഏജന്‍സികള്‍ എന്നിവ മുഖേന തൊഴില്‍ നൈപുണ്യ പരിശീലനം നല്‍കും. ഇതിനായി രൂപീകരിക്കുന്ന വിവിധോദേശ്യ വ്യവസായ സഹകരണ സംഘങ്ങളില്‍ അംഗമാകാന്‍ താത്പര്യമുള്ള, 18ന് മുകളില്‍ പ്രായമുള്ള ഉദേ്യാഗാര്‍ഥികള്‍ സെപ്തംബര്‍ മൂന്നിനകം ജില്ലാ വ്യവസായ കേന്ദ്രവുമായോ താലൂക്ക് വ്യവസായ ഓഫീസുമായോ ബന്ധപ്പെടണമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു. ഫോണ്‍: ജില്ലാ വ്യവസായ കേന്ദ്രം- 9468 2214639, താലൂക്ക് വ്യവസായ ഓഫീസ് അടൂര്‍- 9846996421, പത്തനംതിട്ട- 9446185491, തിരുവല്ല- 9446675700.