തിരുവനന്തപുരം തൈക്കാട് മേട്ടുക്കട ജംഗ്ഷനു സമീപം പ്രവർത്തിക്കുന്ന സാംസ്‌കാരിക വകുപ്പധ്യക്ഷ കാര്യാലയം സെപ്റ്റംബർ രണ്ടു മുതൽ കിഴക്കേക്കോട്ടയ്ക്ക് സമീപം തെക്കേതെരുവിൽ പെൻഷൻ ട്രഷറിയുടെ എതിർവശം സ്ഥിതി ചെയ്യുന്ന അനന്തവിലാസം കൊട്ടാരത്തിൽ പ്രവർത്തിക്കും. ഓഫീസിന്റെ മേൽവിലാസം ഡയറക്ടർ, സാംസ്‌കാരിക വകുപ്പദ്ധ്യക്ഷ കാര്യാലയം, ടി.സി-37/836, അനന്തവിലാസം കൊട്ടാരം, പെൻഷൻ പേമെന്റ് ട്രഷറിക്ക് എതിർവശം, തെക്കേതെരുവ്, ഫോർട്ട് പി.ഒ, തിരുവനന്തപുരം, പിൻ. 695023.