പാലക്കാട്: കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ – കേരള ആര്‍.ടി.ഐ സംഘടിപ്പിച്ച ഉപഭോക്തൃ സംഗമവും ഉപഭോക്തൃ നിയമ ബോധവത്കരണ കണ്‍വെന്‍ഷനും ജല വിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  അഡ്വ.കെ.ശാന്തകുമാരി അധ്യക്ഷയായ പരിപാടിയില്‍ ജില്ലാ വിവരാവകാശ കാമ്പ്യയിന്‍ ഉദ്ഘാടനം  വി.കെ. ശ്രീകണ്ഠന്‍ എം.പി നിര്‍വഹിച്ചു.

അഡ്വക്കേറ്റ് എ.ഡി ബെന്നിയുടെ അനുഭവം -ഓര്‍മ്മ – ദര്‍ശനം എന്ന പുസ്തകം വി.കെ.ശ്രീകണ്ഠന്‍ മന്ത്രി കെ.കൃഷ്ണന്‍കുട്ടിക്ക് നല്‍കി പ്രകാശനം ചെയ്തു.  പാലക്കാട് നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്‍ മുഖ്യപ്രഭാഷണം നടത്തി. കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ അംഗം പ്രിന്‍സ് തെക്കന്‍,  ജില്ലാ പഞ്ചായത്ത് അംഗം വി.മുരുകദാസ്, ഗവ. ഉപഭോക്തൃ കൗണ്‍സില്‍ അംഗം അഡ്വ. എ.ഡി ബെന്നി,  ആര്‍ക്കോ കോട്ടയം ജില്ലാ കണ്‍വീനര്‍ അഡ്വ .കുരുവിള ജോണ്‍, കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ വിദ്യാഭ്യാസ സെല്‍ കണ്‍വീനര്‍ അര്‍ജുന്‍ കെ.മേനോന്‍, പാലക്കാട് നഗരസഭാ- കുടുംബശ്രീ ചെയര്‍ പേഴ്സണ്‍ എസ്. സഫിയമ്മ, ആര്‍.ടി.ഐ കൗണ്‍സില്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ജോസഫ് വര്‍ഗീസ്, ഹോം ടെക് ബില്‍ഡേഴ്സ് കോതമംഗലം എം.ഡി വില്‍സണ്‍ ജോര്‍ജ് എന്നിവര്‍  സംസാരിച്ചു.