പാലക്കാട്: നാഷണല്‍ ബുക്ക് സ്‌ററാളില്‍ ആരംഭിച്ച  ഓണം പുസ്തകോത്സവം പ്രശസ്ത നോവലിസ്റ്റ് പി.ആര്‍ അരവിന്ദന്‍   ഉദ്ഘാടനം ചെയ്തു. വിനോദവും, വിജ്ഞാനവും വായനയിലൂടെയാണെന്നും  നവ മാധ്യമങ്ങളിലൂടെ അറിവും വിനോദവും നേടാനും, ആശയവിനിമയം നടത്താനും കഴിയുന്ന ഇക്കാലത്ത് വായനക്ക് പ്രാധാന്യം കുറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷമാദ്യവും സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ നടന്ന പുസ്തകോത്സവത്തില്‍  30 കോടിയിലധികം രൂപയുടെ പുസ്തകങ്ങളാണ് വില്‍പ്പന ചെയ്തത്. മേളയില്‍ ആയിരം രൂപയുടെ എന്‍.ബി.എസ് പുസ്തകങ്ങള്‍ വാങ്ങുന്നവര്‍ക്ക് 500രൂപയുടെ  പുസ്തകങ്ങള്‍ സൗജന്യമായി ലഭികും.

കൂടാതെ 2000 രൂപയുടെ പുസ്തകങ്ങള്‍ വാങ്ങുന്ന മൂന്ന് പേര്‍ക്ക്  നറുക്കെടുപ്പിലൂടെ 500 രൂപയുടെ  പുസ്തകങ്ങളും നേടാം. എഴുത്തുകാരി നളിനി അധ്യക്ഷയായ പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകന്‍ വി.എം.ഷണ്‍മുഖദാസ് ആദ്യ വില്‍പ്പന നടത്തി. ബ്രാഞ്ച് മാനേജര്‍ പി.കെ.പ്രീതി, ആര്‍.പ്രശാന്ത, വിനോദ്, എം.സുഗന്ധി, വി.രവികുമാര്‍ എന്നിവര്‍ സംസാരിച്ചു . പുസ്തകോത്സവം സെപ്‌ററംബര്‍ 10 ന് അവസാനിക്കും.