പൊന്നാനി മുനിസിപ്പാലിറ്റി, പോത്തുകല്ല്, തിരുവാലി, എടയൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ ജനുവരി 11 ന് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിംഗ് സ്റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 10,11 തിയതികളിലും വോട്ടെടുപ്പ് നടക്കുന്ന നിയോജകമണ്ഡലങ്ങളുടെ കീഴില്‍ വരുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജനുവരി 11നും പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. അഴീക്കല്‍ മുനവ്വവറുല്‍ ഇസ്ലാം മദ്രസ്സ, എ.യു.പി സ്‌കൂള്‍ ഞെട്ടികുളം, ജി എല്‍.പി.എസ് ചടങ്ങാംകുളം, കെ.വി.യു.പി സ്‌കൂള്‍ തിണ്ടലം എന്നിവയാണ് പോളിംഗ് സ്റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ .
മദ്യനിരോധനം ഏര്‍പ്പെടുത്തി
പൊന്നാനി മുനിസിപ്പാലിറ്റി, പോത്തുകല്ല്, തിരുവാലി, എടയൂര്‍ ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ ജനുവരി 11 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇന്ന് (ജനുവരി ഒമ്പത്) വൈകീട്ട് അഞ്ച് മുതല്‍ 11ന് വൈകീട്ട് അഞ്ച് വരെയും വോട്ടെണ്ണല്‍ ദിവസവും (ജനുവരി 12ന്) വോട്ടെടുപ്പ് നടക്കുന്ന പോളിങ് ബൂത്തുകളുടെ പരിധിയില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തിക്കൊണ്ട്് ജില്ല കളക്ടര്‍ ഉത്തരവായി .