പാലക്കാട്: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സെപ്തംബര്‍ മൂന്നിന് അവധിയായിരിക്കും.
ഉപതിരഞ്ഞെടുപ്പ്: ഡ്രൈ ഡേ പ്രഖ്യാപിച്ചു

ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ ആറ് വാര്‍ഡുകളില്‍ സെപ്തംബര്‍ രണ്ട് മുതല്‍ നാല് വരെ ജില്ലാ കലക്ടര്‍ ഡ്രൈ ഡേ പ്രഖ്യാപിച്ചു. ഇതുപ്രകാരം പാലക്കാട് മുനിസിപ്പാലിറ്റിയിലെ വാര്‍ഡ് 17- നരികുത്തി, ഷൊര്‍ണൂര്‍ മുനിസിപ്പാലിറ്റിയിലെ വാര്‍ഡ് 17-ഷൊര്‍ണൂര്‍ ടൗണ്‍, പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12-മുന്നൂര്‍കോട്, തെന്‍കര ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12-മണലടി, പല്ലശ്ശന ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ആറ്-മഠത്തില്‍കളം, നെല്ലിയാമ്പതി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഒന്ന്-പുലയംപാറ എന്നിവിടങ്ങളിലുള്ള മദ്യ വില്‍പ്പനശാലകള്‍ ഈ ദിവസങ്ങളില്‍ തുറന്നു പ്രവര്‍ത്തിക്കരുതെന്ന് ഉത്തരവ് വ്യക്തമാക്കുന്നു.

ഉപതിരഞ്ഞെടുപ്പ്: വാര്‍ഡുകളിലെ പോളിങ് ബൂത്തായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് അവധി

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് മുനിസിപ്പാലിറ്റിയിലെ വാര്‍ഡ് 17 നരികുത്തി, ഷൊര്‍ണൂര്‍ മുനിസിപ്പാലിറ്റിയിലെ വാര്‍ഡ് 17ഷൊര്‍ണൂര്‍ ടൗണ്‍, പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12-മുന്നൂര്‍കോട്, തെന്‍കര ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12-മണലടി, പല്ലശ്ശന ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ആറ്-മഠത്തില്‍കളം, നെല്ലിയാമ്പതി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഒന്ന്- പുലയംപാറ എന്നിവിടങ്ങളില്‍ പോളിങ് ബൂത്തുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സെപ്തംബര്‍ രണ്ട്, മൂന്ന് തിയ്യതികളില്‍ ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.

ഉപതിരഞ്ഞെടുപ്പ്: പ്രാദേശിക അവധി

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സെപ്തംബര്‍ മൂന്നിന് അവധിയായിരിക്കും.

ഉപതിരഞ്ഞെടുപ്പ്: ജീവനക്കാര്‍ക്ക് വോട്ട് ചെയ്യാന്‍ അനുമതി നല്‍കണം

മുന്നൂര്‍കോട് നോര്‍ത്ത്, മണലടി, മഠത്തില്‍കളം, പുലയമ്പാറ, ഷൊര്‍ണൂര്‍ ടൗണ്‍, നരിക്കുത്തി എന്നീ വാര്‍ഡുകളിലെ ഉപതിരഞ്ഞെടുപ്പ് സെപ്തംബര്‍ മൂന്നിന് നടക്കുന്ന സാഹചര്യത്തില്‍ പ്രസ്തുത വാര്‍ഡുകളിലെ വോട്ടര്‍മാരായ ജീവനക്കാര്‍ക്ക് വോട്ട് ചെയ്യാന്‍ ബന്ധപ്പെട്ട ഓഫീസ് മേധാവികള്‍ അനുമതി നല്‍കണമെന്ന് ഡെപ്യൂട്ടി കലക്ടര്‍ (ഇലക്ഷന്‍) അറിയിച്ചു. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, നിയമാനുസൃത കമ്പനികള്‍, ബോര്‍ഡുകള്‍, കോര്‍പറേഷനുകള്‍ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ അതത് വാര്‍ഡുകളിലെ വോട്ടറാണെന്ന് തെളിയിക്കുന്ന രേഖ സഹിതം വോട്ട് ചെയ്യാനുള്ള അനുമതിക്കായി ബന്ധപ്പെട്ട ഓഫീസ് മേധാവികളെ സമീപിക്കേണ്ടതാണ്.