തിരുവനന്തപുരം: ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ജില്ലയിലെ മുതിർന്ന പൗരന്മാർക്കായി എസ്.എം.വി സ്‌കൂളിൽ സംഘടിപ്പിച്ച സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പിൽ വൻ പങ്കാളിത്തം. രാവിലെ എട്ടു മുതൽ വൈകിട്ട് നാലുവരെ നടന്ന ക്യാമ്പിൽ 336 പേർ പങ്കെടുത്തതായി സബ് കളക്ടർ കെ. ഇമ്പശേഖർ പറഞ്ഞു. രോഗനിർണയം, മരുന്ന് എന്നിവ സൗജന്യമായിരുന്നു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ എല്ലാ ചികിത്സാ വിഭാഗങ്ങളുടെയും സേവനം മെഡിക്കൽ ക്യാമ്പിൽ ലഭ്യമാക്കി. സാമൂഹ്യനീതി വകുപ്പ്, സീനിയർ സിറ്റിസൺസ് മെയിന്റനൻസ് ട്രിബ്യൂണൽ എന്നിവയുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്.