കൊച്ചി: സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ലഭ്യമാകുന്നു എന്ന് ഉറപ്പു വരുത്തുന്നതിനായി നടത്തുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ സമഗ്ര വിവര ശേഖരണത്തില്‍ ഇതുവരെ ഉള്‍പ്പെടാത്തവര്‍ മൂന്ന് ദിവസത്തിനകം മത്സ്യത്തൊഴിലാളി പാസ്ബുക്ക്, ബാങ്ക് അക്കൗണ്ട്, ആധാര്‍ എന്നീ വിവരങ്ങള്‍ സഹിതം അതത് മത്സ്യഭവനുകളില്‍ എത്തി അപേക്ഷ പൂരിപ്പിച്ച് നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2394476.