കാട്ടായിക്കോണം ഗവ: മോഡൽ യുപി സ്‌കൂളിൽ ഒരു കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന  പുതിയ കെട്ടിടത്തിന്റെ നിർമാണ ഉദ്‌ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു.  ‘സ്‌കൂളുകൾ മികവിന്റെ കേന്ദ്രം’ പദ്ധതിയുടെ ഭാഗമായി സർക്കാർ സ്‌കൂളുകളുടെ അടിസ്ഥാനപരവും വിദ്യാഭ്യാസപരവുമായ പുരോഗതി ലക്ഷ്യമിട്ടുകൊണ്ട് കേരള സർക്കാർ നടപ്പിലാക്കുന്ന പൊതുവിദ്യാഭാസ സംരക്ഷണ യജ്ഞത്തിൽ ഉൾപ്പെടുത്തിയാണ് പുതിയ കെട്ടിടം നിർമിക്കുന്നത്.

ചടങ്ങില്‍ കണിയാപുരം എഇഒ കെഐ ബിന്ദു, വാർഡ് കൗൺസിലർ സിന്ധുശശി, പൊതുവിദ്യാഭാസ യജ്‌ഞം ജില്ലാ കോ-ഓർഡിനേറ്റർ എസ് ജവാദ്, ഡിപിഒ എകെ നൗഷാദ്, പ്രഥമാധ്യാപകൻ എം നഹാസ് തുടങ്ങിയവർ പങ്കെടുത്തു.