പൊതുവിതരണ ശൃഖംലകള്‍ വിലക്കയറ്റം നിയന്ത്രിക്കുന്നു
മന്ത്രി എം.എം മണി

ഇടുക്കി: പൊതുവിതരണം ശക്തിപ്പെടുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം, കമ്പോളത്തിലെ വിലകയറ്റം നിയന്ത്രിക്കുന്നതില്‍ പൊതുവിതരണ ശൃംഖലകള്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്ന് നെടുങ്കണ്ടം പഞ്ചായത്ത് കമ്യുണിറ്റി ഹാളിലെ സപ്ലൈകോ ഓണം  ജില്ലാ   ഫെയര്‍ ഉദ്ഘാടനം ചെയ്ത് വൈദ്യുതി മന്ത്രി  എംഎം മണി പറഞ്ഞു.

കമ്പോളത്തിലെ വിലക്കയറ്റം നിയന്ത്രിക്കാനാണ് സര്‍ക്കാര്‍  ഓണം, വിഷു, ക്രിസ്തുമസ്, റംസാന്‍ ഉത്സവ കാലങ്ങളില്‍ പ്രത്യേക സപ്ലൈകോ സ്റ്റോറുകള്‍ തുറക്കുന്നത്. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ പൊതുവിതരണ കേന്ദ്രങ്ങളിലൂടെ മിതമായ നിരക്കില്‍ ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ കഴിയുന്നതിലുടെ സര്‍ക്കാര്‍ കമ്പോളത്തില്‍ ശക്തമായ ഇടപെടലുകള്‍ നടത്തുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ജില്ലാ ഫെയറിനോട് അനുബന്ധിച്ച് ആരംഭിച്ചിരിക്കുന്ന കുടുംബശ്രീ വിപണന മേളയുടെ ഉദ്ഘാടനം നെടുംങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി പനച്ചിക്കല്‍ നിര്‍വഹിച്ചു. നെടുങ്കണ്ടം   സപ്ലൈകോ ജില്ലാ ഫെയറിലെ ആദ്യ വില്‍പന    നെടുങ്കണ്ടം ഗ്രാമപഞ്ചായത്തംഗം കെ.എന്‍ തങ്കപ്പന്‍ നിര്‍വഹിച്ചു.

സപ്ലൈകോ  ഓണം ഫെയറിന്റെ ഭാഗമായി ദിവസേന സമ്മാന പദ്ധതികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ എല്ലാ താലുക്കുകളിലും ഓണം ഫെയര്‍ ആരംഭിച്ചിട്ടുണ്ട്.  രാവിലെ 9.30 മുതല്‍ രാത്രി എട്ടുവരെയാണ് ഓണം ഫെയറുകളുടെ പ്രവര്‍ത്തനം. സെപ്തംബര്‍ 10 ന് ഓണം ഫെയറുകള്‍ സമാപിക്കും.

നെടുംകണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി പനച്ചിക്കല്‍ അധ്യക്ഷത വഹിച്ചു.  ജില്ലാ സപ്ലൈ ഓഫീസര്‍ സി.വി ഡേവിസ്, ത്രിതല പഞ്ചായത്തംഗങ്ങളായ ശ്രീമന്ദിരം ശശികുമാര്‍, കെ.ആര്‍ സുകുമാരന്‍ നായര്‍, കെ.എന്‍ തങ്കപ്പന്‍, ശ്യാമള, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ പി.എന്‍ വിജയന്‍, പി.എസ് യൂനിസ്, അനില്‍ കൂവപ്ലാക്കല്‍ തുടങ്ങിയവരും ഉദ്ഘാടന യോഗത്തില്‍ പങ്കെടുത്തു.