ജില്ലയില്‍ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ തുടര്‍ വിദ്യാഭ്യാസ പരിപാടികളുടെ ഭാഗമായി അക്ഷരലക്ഷം സാക്ഷരതാ പരിപാടി ആരംഭിച്ചു. ഏപ്രില്‍ 10 വരെ നീണ്ടു നില്‍ക്കുന്ന ജനകീയ കാമ്പയിനിലൂടെയാണ് പരിപാടി നടത്തുക. ജനുവരി 10 വരെ വാര്‍ഡുകളില്‍ നിരക്ഷരതാ നിര്‍മാര്‍ജ്ജന സമിതി യോഗങ്ങള്‍ സംഘടിപ്പിക്കും. 14ന് സമഗ്ര സര്‍വ്വേയും 15ന് സര്‍വ്വേ ക്രോഡീകരണവും 17 മുതല്‍ 24 വരെ ഇന്‍സ്ട്രക്ടര്‍മാരെ കണ്ടെത്തി പരിശീലനവും നല്‍കും.
ജനുവരി 26 മുതല്‍ ക്ലാസുകളുടെ സംഘാടനവും അനുബന്ധ പ്രവര്‍ത്തനങ്ങളും നടത്തും. ഒരു പഠിതാവിന് കുറഞ്ഞത് 100 മണിക്കൂറെങ്കിലും ക്ലാസുകള്‍ നടത്തും. ഏപ്രില്‍ ഒന്നിന് പൊതു പരീക്ഷ നടത്തി ഏപ്രില്‍ 10ന് സംസ്ഥാനതലത്തില്‍ ഫലം പ്രസിദ്ധീകരിക്കും. 18ന് സര്‍വേ പൂര്‍ത്തിയായ വാര്‍ഡുകളില്‍ പ്രഖ്യാപനവും നടത്തും.