അങ്കമാലി : അങ്കമാലി നഗരസഭ കുടുംബശ്രീ സി.ഡി.എസി ന്റെ ആഭിമുഖ്യത്തിൽ അങ്കമാലി താലൂക്ക് ആയുർവേദ ആശുപത്രി അങ്കണത്തിൽ കോഫി കോർണർ ആരംഭിച്ചു. ആശുപത്രിയിൽ എത്തുന്ന പൊതുജനത്തിനും ജീവനക്കാർക്കും മിതമായ നിരക്കിൽ ഗുണമേന്മയുള്ള ചായ, കാപ്പി, സ്നാക്സ് എന്നിവ ഈ കോഫി കോർണറിൽ ലഭിക്കും. കോഫീ കോർണറിന്റെ ഉദ്ഘടാനം നഗരസഭ ചെയർപേഴ്സൺ എം എ ഗ്രേസി ടീച്ചർ നിർവ്വഹിച്ചു. ക്ഷേമ കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ വിനീത ദിലീപ് അദ്ധ്യക്ഷത വഹിച്ചു. പൊതു മരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ കെ സലി, കൗൺസിലർ റീത്തപോൾ സി ഡി എസ് ചെയർപേഴ്സൺ ഗ്രേസി ദേവസി, എൻ യു എൽ എം മാനേജർ ലിപ്സൺ പാലേലി കമ്മ്യൂണിറ്റി ഓർഗനൈസർ ജിൻസി ബിജു താലൂക്കാശുപത്രി മെഡിക്കൽ സുപ്രണ്ട് ഡോ.നസീമ നജീബ്, ഡോ.ശ്രീലത പി ജി എന്നിവർ സംസാരിച്ചു.
നഗരസഭ കൗൺസിലർമാരും ജീവനക്കാരും പങ്കെടുത്തു