കൊച്ചി: ഓണാവധിക്ക് വായനപ്പറവകളാകാൻ ഒരുങ്ങി എളങ്കുന്നപ്പുഴ ഗവൺമെന്റ് ഹൈസ്ക്കൂൾ വിദ്യാർത്ഥികൾ . ഓണാഘോഷ പരിപാടികൾ കഴിഞ്ഞ് ലൈബ്രറി പുസ്തക കിറ്റുകളുമായാണ് വിദ്യാർത്ഥികളും അദ്ധ്യാപകരും വീടുകളിലേക്ക് മടങ്ങിയത് .

അവധിക്കാലം വായിച്ചു രസിക്കാൻ കഥകളും കവിതകളും ബാലസാഹിത്യ കൃതികളും അടങ്ങിയ 10 ലൈബ്രറി പുസ്തക കിറ്റുകളാണ് വിദ്യാർത്ഥികൾക്ക് ലഭിച്ചത്. മാതാപിതാക്കൾക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. ഏറ്റവും മികച്ച വായനാക്കുറിപ്പിന് സമ്മാനവും ഒരുക്കിയിട്ടുണ്ട്.

എളങ്കുന്നപ്പുഴ ഗവൺമെന്റ് ഹൈസ്ക്കൂൾ പ്രധാനാദ്ധ്യാപിക സീന എൻ.കെ വായനപ്പറവ പദ്ധതി ഉദ്ഘാടനം ചെയ്തു. വായനാഭിമുഖ്യമുള്ള അധ്യാപകരും പുസ്തകങ്ങളുമായാണ് അവധി ആഘോഷിക്കാൻ വീടുകളിലേക്ക് മടങ്ങിയത്. പി റ്റി എ പ്രസിഡന്റ് രാജീവൻ ആയിച്ചോത്ത് , ലൈബ്രറി ഇൻ ചാർജ് ലിനി എ. എസ് എന്നിവർ പങ്കെടുത്തു.