പിറവം: പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു. സംസ്ഥാന പട്ടികവർഗ്ഗ വികസന വകുപ്പിന്റ സഹായത്തോടെ ബ്ലോക്കിലെ 39 കുടുംബങ്ങൾക്കാണ് കിറ്റുകൾ നൽകിയത്. ഇതോടൊപ്പം ഓണപ്പുടവയും സമ്മാനമായി നൽകി.
ഓണക്കിറ്റ് വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമിത് സുരേന്ദ്രൻ ഊര് മൂപ്പൻ എ. ആർ. ശ്രീധരന് നൽകി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ശ്യാമള ഗോപാലൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഒ.കെ. കുട്ടപ്പൻ, എൻ.കെ. രമ, കെ.ജി. ഷിബു, ലില്ലി ജോയ്, ബിന്ദു സിബി, ടി.എം. ടേംസി എന്നിവർ പ്രസംഗിച്ചു.