കെയർ ഹോം പദ്ധതിയിൽ പള്ളിയാക്കൽ സർവീസ് സഹകരണ ബാങ്ക് നിർമിച്ച വീടുകളുടെ താക്കോൽ സമർപ്പണം ഉദ്ഘാടനം ചെയ്തു

കൊച്ചി: ഓണത്തിന് വിലനിലവാരം പിടിച്ചു നിർത്താൻ സർക്കാർ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ 2000 പച്ചക്കറി വിപണികൾ കേരളത്തിൽ ആരംഭിച്ചതായി കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനിൽകുമാർ. കെയർ ഹോം പദ്ധതിയിൽ പള്ളിയാക്കൽ സർവീസ് സഹകരണ ബാങ്ക് നിർമിച്ച നാല് വീടുകളുടെ താക്കോൽ സമർപ്പണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്തൊട്ടാകെ 15000 ഓണച്ചന്തകൾ ആരംഭിച്ചതായും മന്ത്രി പറഞ്ഞു. നികത്തിൽ ഭവാനി, കളവംപാറ സിനി, വാസ്തുപുരയ്ക്കൽ പ്രവീൺ, പന്തീത്തറ ലൈജു എന്നിവർക്കാണു വീടുകൾ നൽകിയത്.