കൊച്ചി: സഹകരണ സ്ഥാപനങ്ങൾ കാർഷിക വിളകളെ അടിസ്ഥാനപ്പെടുത്തി കൊണ്ടുള്ള മൂല്യവർദ്ധിത സംരംഭങ്ങൾ സജീവമാക്കണെമെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ് സുനിൽ കുമാർ.
പള്ളുരുത്തി മണ്ഡലം സർവീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ കാർഷിക മേളയും വിപണനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോൺ ഫെർണാണ്ടസ് എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

സംസ്ഥാനത്തെ മികച്ച അധ്യാപകരായി തിരഞ്ഞെടുത്ത ബിജു ഈപ്പൻ, സിംല കാസിം എന്നിവരെ മന്ത്രി ആദരിച്ചു. കലാ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനം വിതരണം നടത്തി.

വനം വകുപ്പ്, മത്സ്യഫെഡ്, കുടുംബശ്രീ, ഖാദി, കയർ, കൈത്തറി, കരകൗശല, ബാംബൂ ഉൽപന്നങ്ങൾ എന്നിവയുടെ സ്റ്റാളുകളും ഗൃഹോപകരണ വിതരണ കേന്ദ്രങ്ങളും ഭക്ഷ്യമേള, പായസമേള, കലാപരിപാടികൾ, അമ്യൂസ്മെന്റ് പാർക്ക് തുടങ്ങിയവയും മേളയിൽ ഉണ്ട്. ഒൻപത് ദിവസങ്ങളിലായി നടക്കുന്ന മേള സെപ്റ്റംബർ 15ന് സമാപിക്കും.