ഓണം വാരാഘോഷത്തോടനുബന്ധിച്ച് ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ നേതൃത്വത്തിൽ കനകക്കുന്നിൽ ആരംഭിച്ച മീഡിയ സെന്റർറിന്റെ ഉദ്ഘാടനവും മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. പ്രത്യേക വാർത്താക്കുറിപ്പുകൾ, ഫോട്ടോ, വിഡിയോ ഉൾപ്പടെയുള്ളവ സെപ്റ്റംബർ 16 വരെ മാധ്യമങ്ങൾക്ക് ലഭ്യമാക്കും. മീഡിയ സെന്ററിന്റെ ഭാഗമായി ഓണം വാരാഘോഷം 2019 എന്ന പേരിൽ ഫെയ്‌സ്ബുക്ക് പേജും ആരംഭിച്ചിട്ടുണ്ട്. ഉദ്ഘാടന ചടങ്ങ് ഉൾപ്പടെയുള്ള പരിപാടികൾ തത്സമയം പേജിൽ ലഭിക്കും. ഐ.ബി സതീഷ് എം.എൽ.എ, ടൂറിസം സെക്രട്ടറി റാണി ജോർജ്, പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ യു.വി ജോസ്, ടൂറിസം ഡയറക്ടർ പി. ബാലകിരൺ,  എന്നിവർ സന്നിഹിതരായിരുന്നു.