കണ്ണൂര്‍ ജില്ലാ എംപ്ലോയ്‌മെന്റ്  എക്‌സ്‌ചേഞ്ചിനോടനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി  സെന്ററിന്റെ ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഈ മാസം 12 നു  രാവിലെ 10.30 മുതല്‍ ഉച്ചക്ക് 1.30 വരെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആജീവനാന്ത രജിസ്‌ട്രേഷനും അതിന്റെ ഭാഗമായിട്ടുള്ള ട്രെയിനിങ്ങും അസ്സെസ്സ്‌മെന്റും നടത്തും.
            താല്‍പര്യമുള്ള 35 വയസ്സില്‍ കുറവ് പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഇ-മെയില്‍ ഐഡിയും തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററിന്റെ ആജീവനാന്ത രജിസ്‌ട്രേഷന്‍ ചെയ്ത് തുടര്‍ന്ന് നടക്കുന്ന എല്ലാ കൂടിക്കാഴ്ചയ്ക്കും ജോബ് ഫെസ്റ്റിനും പങ്കെടുക്കാം.       ഫോണ്‍  04972 707610.