ജില്ലയില്‍ വിശപ്പുരഹിതകേരളം പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഇതുമായി ബന്ധപ്പെട്ട മേഖലയില്‍ സേവന പരിചയമുള്ളവര്‍ പദ്ധതിയുമായി സഹകരിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ കെ വാസുകി അറിയിച്ചു. ആവശ്യക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഒരു നേരത്തെ ഭക്ഷണം നല്‍കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയുടെ പ്രാരംഭഘട്ടത്തിനാവശ്യമായ ഫണ്ടും സബ്‌സിഡി നിരക്കില്‍ ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ നല്‍കും. ഈ മേഖലയില്‍ സേവനപരിചയമുള്ള സന്നദ്ധ സംഘടനകള്‍, ചാരിറ്റബിള്‍ സൊസൈറ്റികള്‍, സര്‍ക്കാരിതര സന്നദ്ധ സംഘടനകള്‍ കുടംബശ്രീ യൂണിറ്റുകള്‍, മുന്‍ പരിചയമുള്ള വ്യവസായ സംരംഭകര്‍, എന്നിവര്‍ ജനുവരി 16ന് വൈകിട്ട് അഞ്ചുമണിക്ക് മുന്‍പ് പ്രൊപ്പോസല്‍, എസ്റ്റിമേറ്റ് എന്നിവ കുടപ്പനക്കുന്ന് സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സപ്‌ളൈ ഓഫീസില്‍ സമര്‍പ്പിക്കണം.പൂര്‍ണമായും ഗ്രീന്‍പ്രോട്ടോക്കോള്‍ പ്രകാരം നടപ്പാക്കേണ്ടുന്ന ആ സംരംഭത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ 0471 2731240 എന്ന നമ്പറില്‍ ബന്ധപ്പെടുക.