കാസർഗോഡ്: പോഷകാഹാര മാസാചരണത്തിന്റെ ഭാഗമായുള്ള കൈകഴുകല്‍ ശീലമാക്കുകയെന്ന പ്രചാരണത്തിന് തുടക്കമായി. സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ ബോധവല്‍ക്കരണ പരിപാടിയില്‍ കൈകഴുകലിന്റെ പ്രാധാന്യം ഉള്‍പ്പെടുത്തിയ ബ്രോഷര്‍ ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു ഭക്ഷ്യ കമ്മീഷന്‍ ചെയര്‍മാന്‍ മോഹന്‍ കുമാറിന് കൈമാറിക്കൊണ്ട് പ്രകാശനം ചെയ്തു.
കൈകഴുകലിന്റെ വിവിധ തലങ്ങള്‍ ചിത്രങ്ങളിലൂടെ പോസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ജില്ലാ ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫീസര്‍ കവിത റാണി രഞ്ചിത്ത്, സി.ഡി.പി.ഒമാര്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍, നാഷനല്‍ നുട്രീഷന്‍ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍,വിവിധ വകുപ്പ് തലവന്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പോഷണ്‍ മാസാചരണത്തില്‍ വിവിധ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് കുട്ടികളില്‍ ശുചിത്വ ബോധവല്‍ക്കരണം ലക്ഷ്യമിട്ട് കൈകഴുകല്‍ പ്രചാരണം നടത്തും.