സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുന്ന ട്രാൻസ്‌ജെൻഡർ നയത്തിന്റെ ഭാഗമായി ഇവരുടെ സർഗവാസനയും കലാഭിരുചിയും പരിപോഷിപ്പിക്കുന്നതിന് ഒക്‌ടോബറിൽ സംഘടിപ്പിക്കുന്ന ‘വർണ്ണപ്പകിട്ട് 2019’ കലോത്സവത്തിൽ സമൂഹത്തിൽ വിവിധ മേഖലകളിൽ (സിനിമ മേഖല ഒഴികെ) കഴിവ് തെളിയിച്ച 10 ട്രാൻസ്‌ജെൻഡറുകൾക്ക് ക്യാഷ് അവാർഡ് നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷാഫോം ജില്ലാ സാമൂഹ്യനീതി ഓഫീസുകളിൽ ലഭ്യമാണ്. അവാർഡിനായി നാമനിർദേശം ചെയ്യപ്പെടുന്നവരുടെ അപേക്ഷയും നോമിനേഷനുകളും 30നകം ജില്ലാ സാമൂഹ്യനീതി ഓഫീസുകളിൽ സമർപ്പിക്കണം. കൂടുതൽ വിവരം ജില്ലാ സാമൂഹ്യനീതി ഓഫീസുകളിലും www.sjd.kerala.gov.in ലും ലഭ്യമാണ്.