എനർജി മാനേജ്മെന്റ് സെന്ററിന്റെ നേതൃത്വത്തിൽ, ഊർജസംരക്ഷണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് കേരള സർക്കാർ ഏർപ്പെടുത്തിയ ഊർജസംരക്ഷണ അവാർഡിന് അപേക്ഷകൾ ക്ഷണിച്ചു. 2018-19 സാമ്പത്തികവർഷത്തെ പ്രവർത്തനങ്ങളാണ് പ്രധാനമായും അവാർഡിനായി പരിഗണിക്കുന്നത്. ആറ് വിഭാഗങ്ങളിലായാണ് അപേക്ഷകൾ ക്ഷണിക്കുന്നത്.

വൻകിട ഊർജ ഉപഭോക്താക്കൾ, ഇടത്തരം ഊർജ ഉപഭോക്താക്കൾ, ചെറുകിട ഊർജ ഉപഭോക്താക്കൾ, കെട്ടിടങ്ങൾ, വ്യക്തികൾ, സംഘടനകളും സ്ഥാപനങ്ങളും എന്നീ വിഭാഗങ്ങളിലാണ് അപേക്ഷിക്കാവുന്നത്.

അവാർഡുകൾ ദേശീയ ഊർജ സംരക്ഷണ ദിനമായ ഡിസംബർ 14 ന് വിതരണം ചെയ്യും. അപേക്ഷാഫോം തിരുവനന്തപുരം ശ്രീകാര്യത്തുള്ള എനർജി മാനേജ്മെന്റ് സെന്ററിൽ നിന്നും നേരിട്ടോ തപാലിലോ ലഭിക്കും. ഏത് വിഭാഗത്തിനുള്ള ഫോമാണ് വേണ്ടതെന്ന് കത്തിൽ സൂചിപ്പിച്ചിരിക്കണം.

അപേക്ഷാഫോം www.keralaenergy.gov.in ലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ ഒക്ടോബർ 11 നകം ഡയറക്ടർ, എനർജി മാനേജ്മെന്റ് സെന്റർ, ശ്രീകൃഷ്ണ നഗർ, ശ്രീകാര്യം.പി.ഒ, തിരുവനന്തപുരം 695017 (ഫോൺ : 0471 2594922, ഇ-മെയിൽ:ecawardsemc@gmail.com എന്ന വിലാസത്തിൽ അയയ്ക്കണം. കൂടുതൽ വിവരങ്ങളും ഈ വിലാസത്തിൽ ലഭിക്കും.