കഴിഞ്ഞ പ്രളയത്തിൽ പൂർണ്ണമായും തകർന്ന് പോയ കല്ലാച്ചി-വിലങ്ങാട് റോഡിലെ വിലങ്ങാട് ഉരുട്ടിപ്പാലം പുതുക്കി പണിയുന്നതിന് 3 കോടി 20 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. മലയോര ഹൈവേയുടെ ഭാഗമായി എസ്റ്റിമേറ്റിൽ 12 മീറ്റർ പാലം ഉണ്ടായിരുന്നു. ഇ.കെ.വിജയൻ എം.എൽ. എ.   പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ  കണ്ട് പാലം പുതുക്കി പണിയേണ്ടതിന്റെ അടിയന്തിര പ്രാധാന്യം അറിയിച്ചതിനെ തുടർന്നാണ് പാലത്തിനു മാത്രമായി ഭരണാനുമതി നൽകിയത്.

നിലവിലുള്ള പാലത്തിൽ നിന്നു മാറിയാണ് പുതിയ പാലത്തിന്റെ അലെയിൻമെന്റ് ഉള്ളത്. തകർന്ന പാലത്തിനു പകരം  12 ലക്ഷം രൂപ ചെലവിൽ താൽക്കാലിക പാലത്തിന്റെ നിർമ്മാണം ദ്രുതഗതിയിൽ യു.എൽ.സി.സി  നടത്തുന്നുണ്ട്. പാലത്തിനും അപ്രോച്ച് റോഡിനും ആവശ്യമായ സ്ഥലം വിട്ടു നൽകിയാൽ വളരെ അടിയന്തരമായി ടെന്റർ നടപടി പൂർത്തീകരിച്ച് പ്രവൃത്തി ആരംഭിക്കുമെന്ന് എം.എൽ.എ. അറിയിച്ചു.