സ്വച്ഛതാ ഹി സേവയുടെ ഭാഗമായി കോഴിക്കോട് സരോവരം ബയോപാര്‍ക്ക് ശുചീകരിച്ചു. ജില്ലാകലക്ടര്‍ സാംബശിവ റാവു ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. അടക്ക സുഗന്ധവിള വികസന ഡയറക്ടറേറ്റ്, ഹരിതകേരളം ജില്ലാ മിഷന്‍, മേഖല സയന്‍സ് സെന്റര്‍ ആന്റ് പ്ലാനറ്റോറിയം,  കേരള സ്‌ക്രാപ്പ് മര്‍ച്ചന്റ്സ് അസോസിയേഷന്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് ശുചീകരണം നടത്തിയത്.
ശേഖരിച്ച അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് റീസൈക്കിളിംഗിന് കേരള സ്‌ക്രാപ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന് കൈമാറി. അടക്ക സുഗന്ധവിള വികസന ഗവേഷണ ഡയറ്കടര്‍ ഡോ. ഹോമി ചെറിയാന്‍, ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.പ്രകാശ്, റീജിനല്‍ സയന്‍സ് സെന്റര്‍ വിദ്യാഭ്യാസ ഓഫീസര്‍ കെ.എം.സുനില്‍, കെ.എസ്.എം.എ ജില്ലാ വൈസ് പ്രസിഡന്റ് വി. അഷറഫ്, കെ.എസ്.എം.എ ജോയിന്‍ സെക്രട്ടറി ബി. മുസ്തഫ തുടങ്ങിയവര്‍ ശുചീകരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
അടക്ക സുഗന്ധവിള വികസന ഡയറക്ടറേറ്റ്,  മേഖല സയന്‍സ് സെന്റര്‍ ആന്റ് പ്ലാനറ്റോറിയം ജീവനക്കാര്‍,  ഹരിതകേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍, യങ് പ്രൊഫഷണല്‍സ്, കെ.എസ്.എം.എ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.