ഗാന്ധിജി പകരംവയ്ക്കാനാവാത്ത വ്യക്തിത്വം:മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

ലോകം മുഴുവന്‍ ആദരിക്കുന്ന മഹാത്മാഗാന്ധിക്ക് പകരമാകാന്‍ മറ്റാര്‍ക്കും സാധിക്കില്ലെന്ന് തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ഗാന്ധിജി രചിച്ച ചരിത്രം ആര്‍ക്കും മാറ്റാനാകില്ല. ചരിത്രനായകരെ വികലമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ രാജ്യത്ത് നടക്കുന്നുണ്ട്. എന്നാല്‍ ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ജനമനസ്സുകളില്‍ അവര്‍ക്കുള്ള സ്ഥാനം ഇല്ലാതാക്കാന്‍ ആകില്ല. ഗാന്ധി ദര്‍ശനങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ എല്ലാവരും ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.