ഇടുക്കി: വഴികാട്ടാന്‍ വാഗമണ്‍ -ഏകദിന മെഗാ  ശുചീകരണത്തോടെ ഗാന്ധിജയന്തി വാരാഘോഷത്തിന് ജില്ലയില്‍ തുടക്കമായി. വാഗമണ്‍ പോലീസ് സ്റ്റേഷന്‍ പരിസരത്ത് ചേർന്ന യോഗത്തിൽ വച്ച് പീരുമേട് എം.എൽ എ ഇ.എസ് ബിജിമോള്‍ ഗാന്ധിജയന്തി വാരാഘോഷവും ഒറ്റത്തവണ മെഗാശുചീകരണ പരിപാടിയും ഉദ്ഘാടനം ചെയ്തു.
പൊതുജന പങ്കാളിത്വത്തോടെ മാത്രമേ സമ്പൂർണ്ണ മാലിന്യ നിർമ്മാർജനം സാധ്യമാകൂവെന്നും  വാഗമണ്ണിന്റെ സൗന്ദര്യം കാത്തുസൂക്ഷിക്കുകയാണ് വഴികാട്ടാൻ വാഗമൺ പദ്ധതിയുടെ ലക്ഷ്യമെന്നും എം.എൽ.എ പറഞ്ഞു. ദിനംപ്രതിനിരവധി വിനോദ സഞ്ചാരികളെത്തുന്ന വാഗമണ്ണിൽ തുടർന്നും ശുചീകരണ പരിപാടികൾ ഇതേ രീതിയിൽ മുന്നോട്ടു കൊണ്ടു പോകുമെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.