വയനാട്: ജില്ലാ ആസൂത്രണ സമിതി തദേശ സ്ഥാപനങ്ങളുടെ വിവിധ ഭേദഗതി പദ്ധതികൾക്ക് അംഗീകാരം നൽകി. പദ്ധതികൾ ഭേദഗതിക്കായി സമർപ്പിക്കേണ്ട അവസാന ദിവസം ഒക്ടോബർ അഞ്ചാണ`. അവശേഷിക്കുന്ന ഭേദഗതി പദ്ധതികൾ ജില്ലാ ആസൂത്രണ സമിതിക്കു മുമ്പാകെ സമർപ്പിക്കാനും തദ്ദേശ സ്ഥാപനങ്ങളോട് നിർദേശിച്ചിട്ടുണ്ട്.

ജില്ലാ ആസൂത്രണ സമിതി യോഗങ്ങളിൽ ജില്ലാതല ഉദ്യോഗസ്ഥർ നിർബന്ധമായി പങ്കെടുക്കണമെന്നു ജില്ലാ കളക്ടർ എ.ആർ അജയകുമാർ ആവശ്യപ്പെട്ടു. ഭേദഗതി പദ്ധതി ആസൂത്രണ സമിതിക്കു മുമ്പാകെ എത്തുന്നതിന് നാലുദിവസം മുമ്പെങ്കിലും സർപ്പിക്കണമെന്ന നിർദേശം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമയും മുന്നോട്ടുവെച്ചു.