നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള സമയപരിധി അവസാനിച്ചതോടെ കോന്നി നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന് അന്തിമ സ്ഥാനാര്‍ത്ഥി പട്ടികയായി. പത്രിക പിന്‍വലിക്കേണ്ട അവസാന ദിവസവും ആരും പത്രിക പിന്‍വലിച്ചില്ല.
മത്സര രംഗത്തുള്ള അഞ്ച് സ്ഥാനാര്‍ത്ഥികള്‍ ഇവരാണ്. അഡ്വ.കെ.യു ജനീഷ് കുമാര്‍ (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ് ), പി.മോഹന്‍രാജ് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), കെ.സുരേന്ദ്രന്‍ (ഭാരതീയ ജനതാ പാര്‍ട്ടി), ജോമോന്‍ ജോസഫ് സ്രാമ്പിക്കല്‍ (സ്വതന്ത്രന്‍), ശിവാനന്ദന്‍ (സ്വതന്ത്രന്‍) എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍.
സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നം അനുവദിച്ചു 
കോന്നി നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ മത്സര രംഗത്തുള്ള അഞ്ച് സ്ഥാനാര്‍ഥികള്‍ക്കും വരണാധികാരിയായ എല്‍. ആര്‍ ഡെപ്യൂട്ടി കളക്ടര്‍ എം.ബി ഗിരീഷ് ചിഹ്നങ്ങള്‍ അനുവദിച്ചു.
സ്ഥാനാര്‍ഥികളും അവര്‍ക്ക് ലഭിച്ച ചിഹ്നങ്ങളും ചുവടെ:- 
1.അഡ്വ.കെ.യു ജനീഷ് കുമാര്‍ (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്)-  ചുറ്റിക അരിവാള്‍ നക്ഷത്രം
2.പി.മോഹന്‍രാജ് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്)- കൈ
3. കെ.സുരേന്ദ്രന്‍ (ഭാരതീയ ജനതാ പാര്‍ട്ടി)- താമര
4. ജോമോന്‍ ജോസഫ് സ്രാമ്പിക്കല്‍ (സ്വതന്ത്രന്‍) – കരിമ്പുകര്‍ഷകന്‍
5. ശിവാനന്ദന്‍ (സ്വതന്ത്രന്‍)-കത്രിക