പത്തനംതിട്ട: പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ (ഭവനം) ശാക്തീകരിക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച ജില്ലയിലെ സെന്ററുകളിലെ ഫെസിലിറ്റേഷന്‍ ഹബ്ബുകളില്‍ ടെക്നിക്കല്‍ അസിസ്റ്റന്റ്, ഫീല്‍ഡ് സ്റ്റാഫ് /ഫെസിലിറ്റേറ്റര്‍ തസ്തികകളിലേക്ക് കരാരടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

ടെക്നിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് (ഒരു ഒഴിവ്) അംഗീകൃത സര്‍വ്വകലാശാല ബിരുദവും സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നും ലഭിച്ച ഡി.സി.എ. സര്‍ട്ടിഫിക്കറ്റും ഇംഗ്ലീഷ്, മലയാളം ടൈപ്പിംഗ് പ്രാവീണ്യവും ഉണ്ടായിരിക്കണം. ഫീല്‍ഡ് സ്റ്റാഫ്/ഫെസിലിറ്റേറ്റര്‍ തസ്തികയിലേക്ക്  (എട്ട് ഒഴിവ്) പ്ലസ്ടുവും തദ്ദേശീയമായി വിവരശേഖരണത്തിനുളള കഴിവും ഡ്രൈവിംഗ് ലൈസന്‍സും സ്മാര്‍ട്ട് ഫോണും ഉണ്ടായിരിക്കണം.

മണ്ണാര്‍ക്കാട്, ആലത്തൂര്‍, ഒറ്റപ്പാലം, പട്ടാമ്പി, തൃത്താല, കുഴല്‍മന്ദം, ചിറ്റൂര്‍, പാലക്കാട് എന്നീ ബ്ലോക്കുകളിലുളളവര്‍ക്ക് മുന്‍ഗണന ലഭിക്കും. താത്പര്യമുളളവര്‍ അപേക്ഷയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്ടോബര്‍ 15 ന് രാവിലെ 11 ന് ജില്ലാ ലൈഫ് മിഷന്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കണമെന്ന് ജില്ലാ കോഡിനേറ്റര്‍ അറിയിച്ചു. സര്‍ക്കിഫിക്കറ്റുകളുടെ ഒരു സെറ്റ് സ്വയം സാക്ഷ്യപ്പെടുത്തി സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ അപേക്ഷകര്‍ ഉണ്ടെങ്കില്‍ സ്‌കീനിംഗ് ടെസ്റ്റ് നടത്തും.