കാസർഗോഡ്: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ നീലേശ്വരം മഹാത്മാ കോളേജ് ഓഫ് എജ്യുക്കേഷനുമായി സഹകരിച്ച് ഗാന്ധിജിയെ അറിയാന്‍ എന്ന പരിപാടി സംഘടിപ്പിച്ചു. കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. പി ഐ ദേവരാജന്‍  പരിപാടി  ഉദ്ഘാടനം ചെയ്തു.
മഹാത്മജിയുടെ വിദ്യാഭ്യാസ വീക്ഷണം കാലാതിവര്‍ത്തിയാണെന്ന്  ഡോ.പി.ഐ ദേവരാജന്‍ പറഞ്ഞു. എല്ലാ മതങ്ങളുടെയും സാരാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിശാല മാനവികത ഗാന്ധിജിയുടെ സവിശേഷതയായിരുന്നു.  ഗാന്ധിയന്‍ വിദ്യാഭ്യാസ രീതിയും തത്വശാസ്ത്രവും എന്നും പ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു.
കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പി. രാജന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍  കോളേജിനുളള ഉപഹാരം പ്രിന്‍സിപ്പാലിന് കൈമാറി.