കാസർഗോഡ്: വോട്ടര്‍ പട്ടികയിലെ വിവരങ്ങള്‍ പരിശോധിക്കാനും തിരുത്താനും  അവസരം.ഒക്‌ടോബര്‍ 15 വരെയാണ് സമ്മതിദായക വിവര പരിശോധനാ യജ്ഞം.വോട്ടറുടെയും കുടുംബാംഗങ്ങളുടേയും വോട്ടര്‍ പട്ടികയിലെ വിവരങ്ങള്‍ പരിശോധിച്ച് ഉറപ്പു വരുത്താന്‍ അഞ്ച് ഘട്ടങ്ങളായി സാധിക്കും.ഒന്നാം ഘട്ടത്തില്‍ വോട്ടേഴ്‌സ് ഐഡന്റിറ്റി കാര്‍ഡ് നമ്പര്‍ ഉപയോഗിച്ച് www.nvsp.in ല്‍ ലോഗ്ഓണ്‍ ചെയ്യുക.
രണ്ടാംഘട്ടത്തില്‍ വോട്ടറുടെ പേര്, ജനന തീയതി, ലിംഗം, മേല്‍വിലാസം, പട്ടികയില്‍ കാണുന്ന ബന്ധം, ഫോട്ടോ എന്നിവ പരിശോധിക്കുക. മൂന്നാം ഘട്ടത്തില്‍ വോട്ടര്‍ പട്ടികയിലുള്ള വിവരങ്ങള്‍, ഫോട്ടോ എന്നിവയില്‍ തെറ്റുകള്‍, മാറ്റം ഉണ്ടെങ്കില്‍ ശരിയാക്കി വിവരം സൂചിപ്പിക്കുക. നാലാം ഘട്ടത്തില്‍ ഏതെങ്കിലും ഐ.ഡി പ്രൂഫ് അപ്‌ലോഡ് ചെയ്യുക. അഞ്ചാംഘട്ടത്തില്‍ തുടര്‍ സേവനങ്ങള്‍ക്ക് വോട്ടറുടെ മൊബൈല്‍ നമ്പറും ഇ മെയില്‍ വിലാസവും സമര്‍പ്പിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ടോള്‍ഫ്രീ നമ്പരായ 1950 ല്‍ വിളിക്കുക.
 
പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിക്കാം

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ട മഞ്ചേശ്വരത്ത് വോട്ടുളളതുമായ ജീവനക്കാര്‍ പോസ്റ്റല്‍ ബാലറ്റ്/ഇലക്ഷന്‍ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റിനുളള അപേക്ഷ ഒക്‌ടോബര്‍ 15 നകം വരണാധികാരിയായ ഡെപ്യൂട്ടി കളക്ടറുടെ (എല്‍.ആര്‍) കളക്ടറേറ്റിലെ  കാര്യാലയത്തില്‍ സമര്‍പ്പിക്കണം.

പ്രിസൈഡിങ് ഓഫീസര്‍ക്കും
ഫസ്റ്റ് പോളിങ് ഓഫീസര്‍ക്കും പരിശീലനം

മഞ്ചേശ്വരം  ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രിസൈഡിങ് ഓഫീസര്‍ക്കും  ഫസ്റ്റ് പോളിങ് ഓഫീസര്‍ക്കുമുള്ള ആദ്യഘട്ട പരിശീലനം ഒക്‌ടോബര്‍ ഒന്‍പതിന് നടത്തും. അന്നേദിവസം രാവിലെ ഒന്‍പതിനും ഉച്ചയ്ക്ക് രണ്ടിനുമായി കാസര്‍കോട് ഗവണ്‍മെന്റ് കോളെജില്‍ ആണ് പരിശീലനം നല്‍കുന്നത്.

പോളിങ് ഉദ്യോഗസ്ഥര്‍ക്ക്  16,17 തീയ്യതികളില്‍
പരിശീലനം


മഞ്ചേശ്വരം  ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രിസൈഡിങ് ഓഫീസര്‍, ഫസ്റ്റ് പോളിങ് ഓഫീസര്‍, സെക്കന്റ് പോളിങ് ഓഫീസര്‍, തേഡ് പോളിങ് ഓഫീസര്‍ ഉള്‍പ്പെടെയുള്ള പോളിങ് ഉദ്യോഗസ്ഥര്‍ക്ക് ഒക്‌ടോബര്‍ 16,17 തീയ്യതികളില്‍ പരിശീലനം നല്‍കും. കാസര്‍കോട് ഗവണ്‍മെന്റ് കോളെജില്‍ രാവിലെ  ഒന്‍പതിനും ഉച്ചയ്ക്ക് രണ്ടിനുമാണ് പരിശീലനം സംഘടിപ്പിക്കുന്നത്.