കലക്ടേഴ്‌സ് ട്രോഫി കാഞ്ചി കാമാക്ഷിയമ്മന്‍ കോവിലിന്

കണ്ണൂർ: നവരാത്രി ഉല്‍സവത്തോടനുബന്ധിച്ച് ജില്ലാഭരണകൂടത്തിന്റെയും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ ഒന്‍പത് ദിവസമായി നടന്നുവന്ന കണ്ണൂര്‍ ദസറ ആഘോഷപരിപാടികള്‍ക്ക് ഉജ്വല പരിസമാപ്തി. കണ്ണൂര്‍ ടൗണ്‍സ്‌ക്വയറിലെ തിങ്ങിനിറഞ്ഞ സദസ്സില്‍ പാട്ടും സംഗീതവും നൃത്തവുമൊക്കെയായി വര്‍ണാഭമായ പരിപാടികളാണ് സമാപന ദിവസമായ തിങ്കളാഴ്ച അരങ്ങേറിയത്.

പൂര്‍ണമായും ഹരിത പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ട് നവരാത്രി ആഘോഷങ്ങള്‍ സംഘടിപ്പിച്ചവര്‍ക്കായി ഈ വര്‍ഷം മുതല്‍ ജില്ലാ ഭരണകൂടം പ്രഖ്യാപിച്ച കലക്ടേഴ്‌സ് ട്രോഫിക്ക് കാഞ്ചി കാമാക്ഷിയമ്മന്‍ കോവില്‍ അര്‍ഹമായി. നവരാത്രി ഉല്‍സവങ്ങളുടെ ഭാഗമായി നടന്ന പരിപാടികളില്‍ ഫ്‌ളക്‌സ്, പ്ലാസ്റ്റിക് സാധനങ്ങള്‍ പൂര്‍ണമായി ഒഴിവാക്കിയതോടൊപ്പം ഹരിത സന്ദേശ പ്രചാരണത്തിനായി ചിത്രരചനാ മല്‍സരവും കോവില്‍ സംഘടിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവിധ ക്ഷേത്രങ്ങളിലും കോവിലുകളിലും വിദഗ്ധ പാനല്‍ %