കാക്കനാട് : എറണാകുളം നിയമസഭ ഉപതിരഞ്ഞെടുപ്പിനുള്ള സ്ട്രോങ് റൂമിന്റെ നിർമ്മാണ പുരോഗതികൾ വിലയിരുത്തി. റിട്ടേണിങ് ഓഫീസർ എസ്. ഷാജഹാന്റ നേതൃത്വത്തിൽ കണയന്നൂർ തഹസീൽദാർ ബീന പി ആനന്ദ് , തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി തഹസീൽദാർ സജീവ് കുമാർ എന്നിവരാണ് നിർമ്മാണ പുരോഗതികൾ വിലയിരുത്തിയത്. മൂന്ന് സ്ട്രോങ്ങ് റൂമുകളുടെയും നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. വോട്ടെണ്ണൽ നടക്കുന്ന മഹാരാജാസ് കോളേജ് ഓഡിറ്റോറിയത്തിന്റെ സൗകര്യവും അറ്റകുറ്റപണികളും സംഘം വിലയിരുത്തി.