പത്തനംതിട്ട: കോന്നി ഉപതെരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് മെഷീനുകളുടെ റാന്‍ഡമൈസേഷന്‍ നടത്തി. 212 പോളിംഗ് ബൂത്തുകളിലായി 20 ശതമാനം അധികം ഉള്‍പ്പെടെ മൊത്തം 255 വോട്ടീംഗ് മെഷീനുകള്‍ പ്രവര്‍ത്തന സജ്ജമാക്കും. വിവി പാറ്റ് 212 ബൂത്തുകളിലായി മുപ്പത് ശതമാനം അധികം ഉള്‍പ്പെടെ 276 എണ്ണം പ്രവര്‍ത്തന സജ്ജമാക്കും.
കളക്ടറേറ്റില്‍ ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന റാഡമൈസേഷനില്‍ തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ ഡോ:എന്‍.വി പ്രസാദ്, ജില്ലാ കളക്ടര്‍ പി.ബി നൂഹ്, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ടി.ആര്‍ അഹമ്മദ് കബീര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. രണ്ടാം ഘട്ട റാന്‍ഡമൈസേഷന്‍ ഇന്ന് (11) രാവിലെ 11.30ന്  കളക്ടറേറ്റില്‍ നടക്കും. ബൂത്ത് തലത്തിലുള്ള വോട്ടിംഗ് മെഷീനുകളുടെ റാഡമൈസേഷനാണ് ഇന്നു നടക്കുക.