തിരുവനന്തപുരം യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോയിൽ യു.ജി.സി. നെറ്റ്/ജെ.ആർ.എഫ് പരീക്ഷകളുടെ ജനറൽ പേപ്പറിന് ഒക്‌ടോബർ 23 മുതൽ പരിശീലനം നൽകുന്നു. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് പരിശീലനം.

താത്പര്യമുളള ഉദ്യോഗാർഥികൾ പി.എം.ജി. ജംഗ്ഷനിലുളള സ്റ്റുഡന്റ്‌സ് സെന്ററിൽ പ്രവർത്തിക്കുന്ന കേരള യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ & ഗൈഡൻസ് ബ്യൂറോ ഓഫീസിലെത്തി നേരിട്ട് രജിസ്റ്റർ ചെയ്യണം. ഫോൺ: 0471-2304577.