പത്തനംതിട്ട: കോന്നി ഉപതെരഞ്ഞെടുപ്പിന്റെ സ്ട്രോംഗ് റൂം സംവിധാനം എലിയറയ്ക്കല്‍ അമൃത വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സജീകരിക്കും. അഞ്ച് സ്ട്രോംഗ് റൂമുകളും റിസര്‍വ് വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിക്കുന്നതിന് ഒരു സ്ട്രോംഗ് റൂമും ക്രമീകരിച്ചിട്ടുണ്ടെന്ന് റിട്ടേണിങ് ഓഫീസറായ എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ എം.ബി ഗിരീഷ് അറിയിച്ചു.

ബാലറ്റ് പേപ്പര്‍ ഡിസ്ട്രിബ്യൂഷന്‍ ഹെല്‍പ് ഡെസ്‌ക്, വോട്ടെണ്ണല്‍ കേന്ദ്രം എന്നിവയും ഇതേ സ്‌കൂളില്‍ തന്നെയാണ്. വോട്ടെണ്ണലിനായി 14 മേശകള്‍, ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ വേദി, ഒബ്സര്‍വര്‍മാരുടെ കാര്യാലയം, മീഡിയ സെന്റര്‍ എന്നിവ ഇവിടെത്തന്നെ ക്രമീകരിക്കും. 21 ഗാര്‍ഡുകളും 30 പേരുടെ ഒരു സേനാവിഭാഗം സി ആര്‍ പി എഫ് ജീവനക്കാരും സ്ട്രോംഗ് റൂം സുരക്ഷയ്ക്കായും, സിഐഎസ്എഫ്, കെ എ പി 12 ബറ്റാലിയന്‍ പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരെ  കൗണ്ടിംഗ് പരിസരത്തിന് പുറത്തായും നിയോഗിക്കും.